
എല്ലാവരേയും സ്നേഹിക്കുക...പ്രതിഫലം മിക്കവാറും വേദനയായിരിക്കും,
പക്ഷെ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍
എവിടെ നിന്നെങ്കിലും തിരിച്ച് കിട്ടാതിരിക്കില്ല...
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്,
കൊടുത്താല്‍ കിട്ടും...കിട്ടണം...
ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും.
സൌഹൃദം..
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും...
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും...
സൌഹൃദത്തിന്റെ തണല്മരങ്ങളില് ഇനിയുമൊട്ടേറെ ഇലകള്‍ തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.........
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്...മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍ത്തങ്ങള്‍....
കൈമോശം വന്നു പോയതും കാലങ്ങളായി നിലനില്ക്കുന്നതുമുള്പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്‍മ്മകളുടെ ഒരു കൂട്...
എന്നോ കൈവിട്ടു പോയ വളരെപഴകിയ ചില കൂട്ടുകെട്ടുകള്‍ പോലും നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം...........
നമ്മെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഓര്‍മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍മ്മകള്‍...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍...
ഓര്‍ക്കുക..വല്ലപ്പോഴും
നല്ലവരായ സ്നേഹിതരെ,
മറക്കാതിരിക്കുക....................
എന്നെയും..........!!!!!!!!!
പ്രൊഫൈലില്‍ എഴുതിയതു തന്നെ ഫസ്റ്റ് പോസ്റ്റ് . നന്നായി.
ReplyDeleteസൌഹൃദം..
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും...
നല്ല എഴുത്ത്.; തുടരുക .
( ഈ ലേഔട്ട് ഡിസൈനില്‍ നിന്നും വായിച്ചെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് ഒന്ന് ശ്രദ്ദിക്കുമല്ലോ)
Thanks Hamasakka ...... i wl try maximum ....
ReplyDeleteസൌഹൃദം..
ReplyDeleteഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും...
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും...
sahrudham njaanum ere eshtapedunnu
aashamsakal..
ഫ്രണ്ട്ഷിപ്പിനെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്......നന്ദി...വീണ്ടും വീണ്ടും എഴുതുക..
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു...
പിന്നെ ഹംസക്ക പറഞ്ഞ പോലെ ലേ ഔട്ട് ഡിസൈൻ മാറ്റിയാൽ കുറച്ചുകൂടി കാഫർട്ടബൾ ആയിരിക്കുമെന്ന് തോന്നുന്നു...